2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അമുക്കുരം ( അശ്വഗന്ധം )


അമുക്കുരം ( അശ്വഗന്ധം )


ശാസ്ത്ര നാമം : Withania somnifera

മറ്റു നാമങ്ങൾ : അശ്വഗന്ധ , വരാഹ കർണ്ണി ( സംസ്കൃതം ) , winter cherry (ഇംഗ്ലീഷ്)

രസായന വാജീകരണത്തിനും സപ്ത ധാതുക്കളെ പോഷിപ്പിക്കുന്നതിനും പ്രയോജനകരമായ സസ്യം . വേരാണ് ഔഷധമായി ഉപയോഗിക്കുന്നത് പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.

രസം :തിക്തം, കഷായം

ഗുണം :സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം


ഔഷധ മൂല്യം : ശരീര പുഷ്ടി , വാജീകരണം , ബല വർധനം , അംഗ ശോഷ ഹരം ( ശരീരാവയവങ്ങളുടെ ക്ഷീണം ഇല്ലാതാക്കുന്നു ).

ലൈംഗീക ശേഷി , ശരീര പുഷ്ടി , ശുക്ല വർധന , മുലപ്പാൽ വർധന എന്നിവയ്ക്ക് ഫലപ്രദം . ( ലൈംഗീക ശേഷി വീണ്ടെടുക്കാനും വർധിപ്പിക്കാനും അമുക്കിരം പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ചു 10 mg വീതം കഴിക്കുന്നത്‌ നല്ലതാണ് . മുലപ്പാൽ വർധനക്കും ഇത് ഫലപ്രദമാണ് )

കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും

അശ്വ ഗന്ധാദി ലേഹ്യം , അശ്വ ഗന്ധാദി ഘൃതം , അശ്വ ഗന്ധാരിഷ്ടം എന്നിവ ഈ ഔഷധ സസ്യം പ്രധാന ചെരുവയായ ചില ഔഷധങ്ങൾ ആണ് .

9 അഭിപ്രായങ്ങൾ:

  1. നന്ദി ശ്രീ മുഹമ്മദ്‌ .. കൂടുതൽ അറിവുകൾ ലഭ്യമാണെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ !

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല അറിവുനല്കുന്നു .ഇത്തരം കാര്യങ്ങൾ ഇനിയും നല്കണം

    മറുപടിഇല്ലാതാക്കൂ
  3. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മരുന്നുകളുടെ ഗുണം ചെറുപ്പക്കാരില്‍ എത്തിക്കുന്ന നിങ്ങളുടെ പ്രവര്ത്ത നം ശ്ലാഘനീയമാണ്

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ