കഞ്ചാവ്
ശാസ്ത്ര നാമം : Cannabis sativa , Cannabis indica , Cannabis ruderalis ( മൂന്നു ഉപ വർഗങ്ങൾ കാണപ്പെടുന്നു )
പേരെടുത്ത ലഹരി വസ്തുവാണ് കഞ്ചാവ് . എന്നാൽ അതിനപ്പുറം നിരവധി ഔഷധ മൂല്യങ്ങളുള്ള ഒരു ചെടിയാണ് കഞ്ചാവ് . ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ സസ്യം ഹിമാലയ പ്രാന്തങ്ങളിൽ സുലഭമാണ് .
- രസം :തിക്തം
- ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഇതിന്റെ
സംസ്കൃത നാമം ഗഞ്ചിക എന്നാണ് . പൌരാണിക ഗ്രന്ഥങ്ങളിൽ മാനസിക
അസ്വാസ്ഥ്യങ്ങൾക്കു മരുന്നായി കഞ്ചാവ് ഉപയോഗിക്കുന്നതായി പറയുന്നുണ്ട് .
ഹോമിയോപതിയിലും ആയുർവേദത്തിലും കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ട് .
മസ്തിഷ്കം
ഉന്മത്തമാക്കുന്ന ഈ സസ്യം ലഖു മാത്രയിൽ നിദ്ര ജനിപ്പിക്കുന്നു. ഇതിന്റെ
തുടർച്ചയായ ഉപയോഗം ഓര്മ , മാനസിക ആവിഷ്കാരം തുടങ്ങിയവയെ പ്രതികൂലമായി
ബാധിക്കുന്നു .
ഫോട്ടോ കടപ്പാട് : വികി പീഡിയ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ