കസ്തൂരി മഞ്ഞൾ
ശാസ്ത്ര നാമം : Curcuma aromatica
രസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം
മഞ്ഞളിന്റെ ഇലകളോട്
സാമ്യമുള്ള ഈ സസ്യം സൌന്ദര്യ വർധക മരുന്നുകളിൽ ഉപയോഗിക്കുന്നു .
കിഴങ്ങാണ് ഔഷധ യോഗ്യമായ ഭാഗം . ഇതിന്റെ ഇലകൾ തിരുമ്മിയാൽ സുഗന്ധമുല്ലതാണ്
. ത്വക്കിന് നിറം നല്കാൻ സഹായിക്കുന്നു . കർപ്പൂരത്തിന്റെ മണമാണ് ഇതിന്റെ
കിഴങ്ങിനു .
നാട്ടറിവുകൾ : ശുദ്ധമായ കസ്തൂരി മഞ്ഞൾ പൊടി ശുദ്ധമായ
പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടുക . അര
മണിക്കൂറിനു ശേഷം കഴുകിക്കളയുക . മുഖക്കുരു പോകുന്നതിനും മുഖ കാന്തി
വർധിക്കാനും ഇത് സഹായകമാണ് .
തേൾ വിഷത്തിനു കടിവായിൽ കസ്തൂരി മഞ്ഞൾ അരച്ചിടുക .
തേൾ വിഷത്തിനു കടിവായിൽ കസ്തൂരി മഞ്ഞൾ അരച്ചിടുക .
(ഫോട്ടോ കടപ്പാട് : വിക്കി പീഡിയ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ