2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അമൃത് ( ചിറ്റമൃത് )

 

 


ശാസ്ത്രീയ നാമം : Tylophora Cordifolia

രസം :തിക്തം, കടു

ഗുണം :ഉഷ്ണം, സ്നിഗ്ധം,ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം 

നമ്മുടെ നാട്ടിൽ ഉഷ്ണമേഖലാ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും നന്നായി വളരുന്ന ഒരു വള്ളിചെടിയാണ് അമൃത് . വൃക്ഷങ്ങളിൽ പടർന്നു കയറി വളരുന്ന വള്ളി ചെടി ആണിത് .

ചിറ്റമൃത് , കാട്ടമൃത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട് ഈ ചെടിക്ക് . ചിറ്റമൃത് ആണ് സാധാരണ ആയി ഔഷധ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നത് .

ഔഷധ ഗുണങ്ങൾ : ജ്വര ചികിത്സയിൽ അതീവ പ്രാധാന്യമുള്ള സസ്യം . ജ്വര രോഗങ്ങൾക്ക് നല്കുന്ന അമൃതാരിഷ്ടത്തിലെ പ്രധാന ചേരുവ ആണ് ഈ സസ്യം . കൂടാതെ വൃക്ക രോഗം , രക്ത പിത്തം , വാത രക്തം , മഞ്ഞ പിത്തം , കുഷ്ഠം , ആമാശയ വ്രണം തുടങ്ങിയ അസുഖങ്ങളുടെ ചികിത്സയിലും ഈ ഔഷധി ഉപയോഗിക്കുന്നു 

ഈ ചെടിയെ ഉള്ള നാട്ടറിവുകളിൽ പ്രധാനം , ഷുഗർ മാറ്റാൻ ഉള്ള ഇതിന്റെ കഴിവിനെ പറ്റി ആണ് . ഒരു അന്ഗുലം വലുപ്പത്തിൽ ഈ വള്ളിയുടെ തണ്ട് എടുത്തു തോല് ചെത്തി മാറ്റിയതിനു ശേഷം ചതച്ചു ഒരു ഗ്ലാസ്‌ വെള്ളത്തില രാത്രി ഇട്ടു വെക്കുക . രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക . ഈ രീതി പ്രയോഗിച്ചു നിരവധി പേരില് ഷുഗർ അളവ് കുറയുക ഉണ്ടായിട്ടുണ്ടത്രെ . 

3 അഭിപ്രായങ്ങൾ:

  1. ചെറിയ ചൂടുള്ളതോ എരിവുള്ളതോ ആയ ആഹാര പദാർത്ഥങ്ങൾ കഴിക്കുമ്പോൾ എനിക്ക് വായിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെതുടർന്നു 9 / 02 / 2015 ൽ തിരുവനന്തപുരത്തെ പ്രശസ്തനായൊരു ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബ്ലഡ്‌ ഷുഗർ പരിശോധിക്കുകയുണ്ടായി. ആഹാരത്തിനു മുമ്പ് 178 ഉം ആഹാരത്തിനു ശേഷം 240 ഉം മി.ഗ്രാം കണ്ടതിനെത്തുടര്ന്നു ഒരു മാസ്സത്തേക്ക് പ്രമേഹത്തിനുള്ള മരുന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച മരുന്നിനു പകരം അഞ്ചു ദിവസ്സം ചിറ്റമൃത് കഴിച്ചിട്ട് പരിശോധിച്ചപ്പോൾ ഫലം ആശാവഹമായിരുന്നു. ആഹാരത്തിനു മുമ്പ് 133 ഉം ആഹാരത്തിനു ശേഷം 159 ഉം മി.ഗ്രാം. പതിനഞ്ച് ദിവസ്സത്തെ ഉപയോഗത്തിന് ശേഷം പരിശോധിച്ചപ്പോൾ പ്രമേഹം തീർത്തും നിയന്ത്രണ വിധേയമായിക്കഴിഞ്ഞിരുന്നു (ഫലം ആഹാരത്തിനു മുമ്പ് 97 ഉം ആഹാരത്തിനു ശേഷം 127ഉം മി.ഗ്രാം.)

    ഉപയോഗക്രമം

    സാമാന്യം വിളഞ്ഞ ചിറ്റമൃത് വള്ളി രണ്ടിഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. അതിൻറെ പുറം തോൽ നീക്കിയിട്ട്‌ ചതച്ചെടുത്ത് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ടിരിക്കുക. രാവിലെ പ്രസ്തുത വെള്ളം അരിച്ചെടുത്ത് കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർത്ത് ആഹാരത്തിനു മുമ്പ് കുടിക്കണം. ഒരാഴ്ച മുതൽ ഒരു മാസം വരെ തുടർച്ചയായി കഴിച്ചാൽ പ്രമേഹം പൂര്ണമായും നിയന്തണത്തിലാക്കാം.

    സാധാരണക്കാർക്ക് പണച്ചിലവില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന തീർത്തും അപകടരഹിതമായൊരു മാർഗ്ഗം പരിചയപ്പെടുത്തുകയെന്നതാണെന്റെ ലക്‌ഷ്യം. നിങ്ങളുടെ പ്രതികരണ ങ്ങൾ കമന്റുകളായി ഇവിടെ രേഖപ്പെടുത്തണമെന്നഭ്യത്ഥിക്കുന്നു.


    Visit Keralaponics or contact us on 09387735697 for learning more about Medicinal plants, fruit plants, vegetables, affordable gardening techniques including Aquaponics, Bottle gardening, Self watering planters, Terrariums and for purchasing plants and accessories for gardening...

    മറുപടിഇല്ലാതാക്കൂ
  2. വളരെയേറെ ഔഷധഗുണങ്ങളുള്ള അമൃത് വീട്ടു വളപ്പിൽ നട്ടു വളർത്തേണം
    അതുല്യ ഔഷധം...

    മറുപടിഇല്ലാതാക്കൂ
  3. പ്രമേഹം പൂർണ്ണമായും മാറും

    മറുപടിഇല്ലാതാക്കൂ